ചെങ്ങളം : എസ്.എൻ.ഡി.പി യോഗം 267 -ാം നമ്പർ ശാഖയിലെ കനകജൂബിലി പ്രതിഷ്ഠയും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ നടക്കും. 21 ന് സമാപിക്കും. കനകജൂബിലി വാർഷിക സമ്മേളനം 21 ന് വൈകിട്ട് ഏഴിന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. എം.എൻ ഗോപാലൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ പ്രസിഡന്റുമാരെയും, സെക്രട്ടറിമാരെയും കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആദരിക്കും. യോഗം കൗൺസിലർ പി.കെ.സഞ്ജീവ് കുമാർ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തും.