പള്ളം:എസ്.എൻ.ഡി.പി യോഗം 28 ബി ശാഖാ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹവുമായി നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നും രഥഘോഷയാത്ര നടത്തി. ക്ഷേത്രം തന്ത്രിയും ശിവഗിരി മഠം തന്ത്രിയുമായ ശ്രീനാരായണ പ്രസാദ് ആശീർവദിച്ചു. പഞ്ചലോഹവിഗ്രഹ ഘോഷയാത്ര കോട്ടയം യുണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സാബു.ഡി ഇല്ലിക്കളം ആശംസകൾ അർപ്പിച്ചു. ശാഖാ പ്രസിഡന്റ് സുധീഷ് ബാബു കരീമഠം നന്ദി പറഞ്ഞു.