കോട്ടയം : കൊവിഡ് ലോക്ക് ഡൗണിനും ബെവ്‌ക്യൂ ആപ്പിനും ശേഷം ജില്ലയിലെ ബിവറേജസിലെ മദ്യവില്പനയിൽ വർദ്ധനവ്. ഏപ്രിൽ 1 ന് ശേഷം ബിവറേജസ് കോർപ്പറേഷനിൽ ശരാശരി 13 മുതൽ 14 ലക്ഷം രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഏറ്റവുമധികം മദ്യ വില്പന നടക്കുന്നത് ചങ്ങനാശേരിയിലാണ്. പ്രതിദിനം 39 ലക്ഷം രൂപയുടെ മുകളിൽ. ബെവ് ക്യൂ ആപ്പ് വഴി കച്ചവടം ആരംഭിച്ചതോടെ പ്രതിദിന മദ്യവില്പന എട്ടു ലക്ഷം വരെയായി കുറഞ്ഞിരുന്നു. നാഗമ്പടത്തെ ബിവറേജിൽ ആപ്പ് ഉപയോഗിച്ചുള്ള വില്പന എട്ടു ലക്ഷത്തിൽ താഴെയായിരുന്നു. ഇപ്പോഴത് 20 ലക്ഷം കടന്നു.
11 :ജില്ലയിൽ ചില്ലറ വില്പന ശാലകൾ
വിലകൂടിയതും നേട്ടമായി
മദ്യ വില്പനയിൽ ഒന്നോ രണ്ടോ ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായതെന്നാണ് ബിവറേജസ് കോർപ്പറേഷൻ അധികൃതരുടെ വാദം. അരലിറ്റർ മദ്യത്തിന് 50 മുതൽ 60 രൂപ വരെയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഫുള്ളിന് 100 മുതൽ 150 രൂപയുടെ വർദ്ധനവ്. ഇതും വരുമാന വർദ്ധനവിൽ ഒരു ഘടകമായിട്ടുണ്ട്.