മുണ്ടക്കയം: പൈങ്ങനാ തോട് കൈയേറി സ്വകാര്യവ്യക്തി നിർമാണം നടത്തുന്നതിനെതിരെ വില്ലേജ് അധികൃതരും ഇടപെടുന്നു. കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയപാതയോരത്തെ അനധികൃത നിർമ്മാണം നിർത്തിവയ്ക്കാൻ മുണ്ടക്കയം വില്ലേജ് അധികൃതരാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വില്ലേജ് ഓഫീസർ നെജി മോനെത്തി നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്റ്റോപ് മെമ്മോ നൽകിയതിന് പിന്നാലെയാണ് റവന്യു അധികൃതരും നോട്ടീസ് നൽകിയത്. പുറമ്പോക്ക് കൈയേറ്റം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ വ്യക്തമാക്കി.