മുണ്ടക്കയം: കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. മുണ്ടക്കയം 31ാം മൈൽ ആലീസിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തിയുടെ ഒരു ഭാഗം സമീപത്തെ വീടിന്റെ വശത്തേക്കാണ് പതിച്ചത്. ഇതിനെതുടർന്ന് പുതുപ്പറമ്പിൽ ജോസഫിന്റെ വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിവീണു പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു.