വിജയപുരം:വിജയപുരം പഞ്ചായത്ത് ആറാം വാർഡിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു . പാക്കത്തുകുഴി കുടിവെള്ളപദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ജയ ഷാജി അദ്ധ്യക്ഷത വഹിച്ചു. മർക്കോസ് വി.സി അറക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി വി.റ്റി, ബൂത്ത് പ്രസിഡന്റുമാരായ റെൻജി ഡേവിഡ്, സാജൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.