72 ആന്റിജൻ പരിശോധനകളിൽ 44 പേർക്ക് രോഗം
കട്ടപ്പന: ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ കൊവിഡ് ബാധിതർ വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കി. ഇന്നലെ നടത്തിയ 72 ആന്റിജൻ പരിശോധനകളിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 42 പേർ ഉപ്പുതറ പഞ്ചായത്തിലും 2 പേർ അയ്യപ്പൻകോവിൽ പഞ്ചായത്തിലും പെട്ടവരാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ 17 ഉദ്യോഗസ്ഥർ കൊവിഡ് പോസിറ്റീവായിരുന്നു. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഉപ്പുതറയിൽ ഉച്ചഭാഷണിയിലൂടെ പൊലീസ് ജാഗ്രത നിർദേശം നൽകി. നിലവിൽ ഉപ്പുതറ പഞ്ചായത്തിലെ 13, 14, 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.