പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളിപ്പടവ് 2901ാം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 16ാമത് പ്രതിഷ്ഠാ വാർഷികം കൊവിഡ് മാനദണ്ഡപ്രകാരം നടന്നു. കലശം,ഇളനീർ അഭിഷേകം,പ്രസാദമൂട്ട് എന്നിവയ്ക്ക് ക്ഷേത്രം വിക്രമൻ തന്ത്രി,അനിരുദ്ധൻ തന്ത്രി,ക്ഷേത്രം ശാന്തി ശ്രീജിത്ത് മനു,
ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ്, വൈസ് പ്രസിഡന്റ് സി.ജി സുകുമാരൻ ,സെക്രട്ടറി ടി.ആർ അജി ,യോഗം ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, വനിതാസംഘം പ്രസിഡന്റ് ശോഭന ശശീന്ദ്രൻ ,സെക്രട്ടറി കെ.കെ കുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.എൻ ശശീന്ദ്രൻ, ശ്രീജ മനു, ലാമിയ സുനിഷ്, ജോ ജോസഫ് എന്നിവർ പങ്കെടുത്തു.