പൂഞ്ഞാർ: ശ്രീനാരായണ പരമഹംസ കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥികളുടെ അലുമിനി അസോസിയേഷൻ രൂപീകരണയോഗം ശ്രീനാരായണ പരമഹംസ കോളേജിൽ നടന്നു .കോളേജ് മാനേജർ അഡ്വ.കെ.എം സന്തോഷ്‌കുമാർ, കോളേജ് ആക്ടിംഗ് ചെയർമാൻ പി.എസ് ശർങ്ധരൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അമ്പിളി കെ.ആർ എന്നിവർ സംസാരിച്ചു. അലുമിനി അസോസിയേഷൻ ചെയർമാനായി ഗോപികൃഷ്ണൻ കൺവീനറായി അമൽ രാജു കോർഡിനേറ്ററായി ആതിര.സി വൈസ് ചെയർപേഴ്‌സണായി അമൃത ദാസ് എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ അനന്ദു കെ.ബി, വിഷ്ണു.കെ ഷിബു, രേഷ്മ പി.ആർ,നന്ദു മോഹനൻ,നിവിൻ വിനോദ് എന്നിവർ വിദ്യാർത്ഥി പ്രതിനിധികളായി പങ്കെടുത്തു