പാലാ: എസ്. എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന 61ാമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് മെയ് 7,8 തീയതികളിൽ ഓൺലൈൻ മഖേന നടത്തുമെന്ന് കൺവീനർ എം.പി സെൻ അറിയിച്ചു. താൽപ്പര്യമുള്ളവർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 9946646500.7ന് രാവിലെ 9ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിക്കും.