കട്ടപ്പന: മകൻ മരിച്ചതിന്റെ എട്ടാം ദിവസം അച്ഛനും മരിച്ചു. നരിയംപാറ പുളിമൂട്ടിൽ രാജു(58) വാണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സലിരിക്കെയാണ് മകൻ പി. നിധിൻമോൻ കഴിഞ്ഞ 8നാണ് മരിച്ചത്. മകന്റെ മരണത്തിന് ശേഷം രാജു കടുത്ത മനോവിഷമത്തിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് വീടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. സംസ്‌കാരം നടത്തി. ശാന്തമ്മയാണ് ഭാര്യ. മകൾ: നിഷ, മരുമകൻ: അനീഷ്.