പാലാ: കാർഷികവിഭവങ്ങളുടെ പ്രാദേശിക ലഭ്യത അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായ സംരംഭങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ രൂപതയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിന്റെ രൂപരേഖ തയാറാക്കുന്നതിന്റെ മുന്നോടിയായി 171 ഇടവക തലത്തിൽ നടത്തേണ്ട കാർഷിക വിഭവ വിവര ശേഖരണത്തിനായുള്ള സർവ്വേ ഫാറം പ്രകാശനം ഇൻഫാം ഡയറക്ടർ ഫാ.ജോസ് തറപ്പേലിന് നൽകി സംസാരിക്കുകയായിരുന്നു ബിഷപ്പ് .
ഷാലോം പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളത്തിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ,വികാരി ജനറാളുമാരായ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ.ജോസഫ് തടത്തിൽ, ഷാലോം ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴയപറമ്പിൽ, പി.എസ്.ഡബ്‌ള്യുയു ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, എസ്.എം.വൈ.എം ഡയറക്ടർ ഫാ.തോമസ് സിറിൾ തയ്യിൽ, പി.ആർ ഒ ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.