രാമപുരം: രാമപുരം ജനമൈത്രി പൊലീസ് സംഘടിപ്പിച്ച കൈനീട്ടം പദ്ധതിയുടെ ഭാഗമായി, രാമപുരം ജെ.സി. ഐയുടെ സഹകരണത്തോടെ പാലാ സന്മനസ്സ് കൂട്ടായ്മയുമായി ചേർന്ന് ചേർന്ന് കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. രാമപുരം പൊലീസ് എസ്.എച്ച്.ഒ കെ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. രാമപുരം ജെ.സി.ഐ പ്രസിഡന്റ് നോബിൾ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് രാമപുരം ബീറ്റ് ഓഫീസർ പ്രശാന്ത് കുമാർ, സന്മനസ് കൂട്ടായ്മ രക്ഷാധികാരി ജോർജ്ജ്, ജെ.സി.ഐ രാമപുരം സെക്രട്ടറി ബോണി മണിമല, ജനമൈത്രി ബീറ്റ് ഓഫീസർ തങ്കമ്മ.കെ.എ, അനിൽ വിജയമന്ദിരം,നവജി തെക്കേടത്ത്, ദീപു വാലമ്മേൽ, ജയ്‌സൺ മേച്ചേരിൽ, ബിജു കോട്ടിരി ,എന്നിവർ പ്രസംഗിച്ചു. ആദ്യഘട്ടത്തിൽ 21 പേർക്കാണ് കിറ്റുകൾ നൽകിയത്.