കാഞ്ഞിരപ്പള്ളി: മണിമല ഗ്രാമപഞ്ചായത്തിന്റെ പ്രീ മൺസൂൺ ക്യാമ്പയിന്റെ ഭാഗമായുള്ള മഴക്കാല പൂർവ ശുചീകരണത്തിന് നാളെ തുടക്കമാകും. രാവിലെ 9 ന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം വൃത്തിയാക്കി ശുചീകരണ പരിപാടി ആരംഭിക്കും. സാമൂഹ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ എന്നിവർ പങ്കെടുക്കും. വാർഡു തലത്തിൽ നടക്കുന്ന പരിപാടികളിൽ വീട്ടുപരിസരങ്ങൾ, ജലാശയ പരിസരം, പൊതു സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ വൃത്തിയാക്കും.