കോട്ടയം : നാഗമ്പടത്ത് റോഡരികിൽ അപകട ഭീഷണി ഉയർത്തി ചുവട് ദ്രവിച്ച തെങ്ങ്. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ നിന്നും കുര്യൻ ഉതുപ്പ് റോഡിലേയ്ക്ക് തിരിയുന്നതിന് സമീപത്ത് മതിലിനോട് ചേർന്നാണ് അപകടകരമായി തെങ്ങ് നിൽക്കുന്നത്. തെങ്ങ് ഏത് നിമിഷവും റോഡിൽ വീഴാവുന്ന സ്ഥിതിയിലാണ്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് വ്യാപാരികളുടെ പരാതി.