ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 3052ാം പൂവം ശാഖാ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ 21ാമത് മേടപ്പൂര മഹോത്സവം 19 മുതൽ 23 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 19ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് ഗുരുപൂജ, 7 മുതൽ ക്ഷേത്രചടങ്ങുകൾ, 9.30ന് പഞ്ചവിംശതി കലശം, 1ന് അന്നദാനം, വൈകുന്നേരം 6.30ന് ദീപാരാധന, തുടർന്ന് താലപ്പൊലി ഘോഷയാത്ര. 20ന് രാവിലെ 5ന് പള്ളിയുണർത്തൽ, 9ന് കൂട്ടമൃത്യുഞ്ജയം, വൈകുന്നേരം 7.30 മുതൽ ഭഗവതിസേവ. 21ന് രാവിലെ 5ന് പള്ളിയുണർത്തൽ, 6ന് ഗുരുപൂജ, വൈകിട്ട് 6.30 മുതൽ 7.30 വരെ ദീപാരാധന, 7.30 മുതൽ പട്ടും താലിചാർത്ത്. 22ന് രാവിലെ 5ന് പള്ളിയുണർത്തൽ, 6ന് ഗുരുപൂജ, 7ന് ക്ഷേത്രചടങ്ങുകൾ, വൈകുന്നേരം 6.30 മുതൽ 7.30 വരെ ദീപാരാധന, തുടർന്ന് ഭഗവതിസേവ. 23ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് ഗുരുപൂജ, 7ന് ക്ഷേത്രചടങ്ങുകൾ, 10ന് സർപ്പപൂജ, വൈകുന്നേരം 6.30 മുതൽ 7.30 വരെ ദീപാരാധന, സമൂഹപ്രാർത്ഥന, മംഗളപൂജ.