ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 2025ാം ശാഖാ കുമരങ്കരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ എട്ടാമത് പുനപ്രതിഷ്ഠാ വാർഷികത്തിനും ഉത്സവത്തിനും തുടക്കമായി. ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ആറിന് ഗുരുദേവകൃതികളുടെ പാരായണം,6.30ന് ശാന്തിഹവനം, 10ന് സർവൈശ്വര്യപൂജ 10ന് പ്രഭാഷണം, 12ന് നടയടക്കൽ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് അഞ്ചിന് നടതുറക്കൽ, ആറിന് താലപ്പൊലിഘോഷയാത്ര, 6.30ന് ദീപാലങ്കാര പൂജ, 7.15ന് കഞ്ഞിവീഴ്ത്തൽ, 7.30ന് അത്താഴപൂജ, തുടർന്ന് കലാപരിപാടികൾ. എട്ടിന് നടയടക്കൽ.
19ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, 5.10ന് നടതുറക്കൽ, 5.15ന് പ്രഭാതപൂജ,ആറിന് ഗുരുദേവകൃതി പാരായണം, 6.30ന് ശാന്തിഹവനം, എട്ടിന് മഹാമൃത്യുഞ്ജയ ഹോമം, ഒമ്പതിന് ഇളനീർ തീർത്ഥാടന ഘോഷയാത്ര, ഇളനീർ അഭിഷേകം തുടർന്ന് ഉച്ചപൂജ, നടയടയ്ക്കൽ, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് ദീപാലങ്കാര പൂജ, ഏഴിന് ആദരിക്കൽ ചടങ്ങ്, 7.15ന് കഞ്ഞിവീഴ്ത്തൽ, 7.30ന് കൊടിയിറക്ക്, തുടർന്ന് പ്രസാദവിതരണം.