ഉഴവൂർ : എക്‌സൈസ് വകുപ്പ് ,​ ഉഴവൂർ നിള റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിമുക്തി ബോധവത്കരണ സെമിനാർ നടത്തി. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. നിള റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സിറിയക് ചെറുകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്‌സൈസ് ഓഫീസർ സുമോദ്.പി.എസ് ക്ലാസ് നയിച്ചു. നിള റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷെല്ലിമോൻ തോമസ്,​ പഞ്ചായത്തംഗം ഏലിയാമ്മ കുരുവിള,​ നിള റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.