ചങ്ങനാശേരി : താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി ഹരികുമാർ കോയിക്കലിനെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വി.ജി.ഭാസ്‌കരൻ നായർ മണിമലയെയും, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി എം.ശ്രീകുമാർ തുരുത്തിയെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി അഡ്വ. രാജ്‌മോഹൻ കടയനിക്കാട്, കെ.ജി.ഗോപാലകൃഷ്ണപിള്ള ഏറത്തുവടകര, പി.എൻ.സോമനാഥൻ നായർ കറുകച്ചാൽ, അശോക് കുമാർ ചമ്പക്കര, കെ.വി.പത്മനാഭൻ നായർ ചമ്പക്കര, എസ്.വിനോദ്കുമാർ വാകത്താനം, പി.കെ.സദാശിവൻ പരിയാരം, കെ.എൻ.അജിത്കുമാർ വെന്നിമല, എസ്.സുരേഷ്‌കുമാർ വാഴപ്പള്ളി, എസ്.മഹേന്ദ്രൻ പുഴവാത്, മറ്റപ്പളളി ശിവശങ്കരപ്പിളള മഞ്ചാടിക്കര, എസ്. ജയകുമാർ തൃക്കൊടിത്താനം, ജി.ജയകുമാർ പെരുന്ന എന്നിവരും പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി ജി.രാജേഷ് ഇടയിരിക്കപ്പുഴ, സി.ആർ.സുരേഷ് നെടുംകുന്നം, ഡി.ജയകുമാർ ഇരവിനല്ലൂർ, റ്റി.എസ്.ബാലചന്ദ്രൻ മാടപ്പള്ളി എന്നിവരും എൻ.എസ്.എസ്. ഇലക്ടറൽ റോൾ പ്രതിനിധി സ്ഥാനത്തേക്ക് പി.ജി.ഹരിദാസ് പിള്ള കങ്ങഴയും തിരഞ്ഞെടുക്കപ്പെട്ടു.