മധുരവേലി : എസ്.എൻ.ഡി.പി യോഗം 928-ാം നമ്പർ മധുരവേലി ശാഖയിൽ ഇന്ന് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രം, തിടപ്പള്ളി, നടപ്പന്തൽ, ശാഖ ഓഫീസ് സമുച്ചയം എന്നിവയുടെ സമർപ്പണവും ഉത്സവകൊടിയേറ്റും നടക്കും. രാവില 7 ന് ക്ഷേത്രാചാര്യൻ കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയെ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് പീഠപ്രതിഷ്ഠ ബിംബം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കൽ, 9.10 നും 9.50 നും മദ്ധ്യേ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടക്കും. സ്വാമി ധർമ്മചൈതന്യ, വിളക്കുമാടം സുനിൽ തന്ത്രി, രാഹുൽശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ജീവകലശാഭിഷേകം അഷ്ടബന്ധം ചാർത്തൽ, ധ്വജപ്രതിഷ്ഠ, മഹാഗുരുപൂജ. 11.30 ന് സ്വാമി ധർമ്മചൈതന്യയുടെ അനുഗ്രഹ പ്രഭാഷണം. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്രസമർപ്പണം നിർവഹിക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. ശാഖാ ഓഫീസ് മന്ദിര സമർപ്പണം യൂണിയൻ പ്രസിഡന്റും, നടപ്പന്തൽ സമർപ്പണം യൂണിയൻ സെക്രട്ടറി എൻ.കെ.രമണനും, തിടപ്പള്ളി സമർപ്പണം യോഗം കൗൺസിലർ സി.എം.ബാബുവും നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ധനേഷ് കെ.വി, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.സോമൻ, ശാഖാ വൈസ് പ്രസിഡന്റ് എൻ.കെ.പ്രകാശൻ, വനിതാസംഘം പ്രസിഡന്റ് ബീന അപ്പുക്കുട്ടൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അഖിൽ എൻ.ഗോപാൽ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് പി.എം.ശശി പാറയിൽ സ്വാഗതവും, സെക്രട്ടറി പി.കെ.പ്രശോഭനൻ നന്ദിയും പറയും. വൈകിട്ട് 7നും 7.40നും കൊടിയേറ്റ്. 21, 22 തീയതികളിൽ ക്ഷേത്ര ചടങ്ങുകളും പ്രഭാഷണവും നടക്കും.