ചങ്ങനാശേരി: സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കേസിൽ ഒരാൾ കൂടി പിടിയിൽ. നാലുകോടി സ്വദേശി പ്രണവ് (19)നെയാണ് തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്. കേസിലെ പ്രധാനപ്രതി ജിസ് ഒളിവിലാണ്. പുലിക്കോട്ടുപടി പാറക്കുളം വീട്ടിൽ അലൻ റോയി (21), നാലുകോടി മമ്പള്ളിൽ ജസ്റ്റിൻ ബിജു (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് കേസിലാണ് ഇവർ പിടിയാലയത്. സമീപത്തെ സ്ഥാപനത്തിലുള്ള സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.