ചങ്ങനാശേരി: ബി.ജെ.പി പ്രവർത്തകസംഗമം ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി നിയോജകമണ്ഡലം സ്ഥാനാർത്ഥിയും ബി.ജെ.പി ഉപാദ്ധ്യക്ഷനുമായ അഡ്വ ജി രാമൻ നായർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ പ്രവർത്തകർക്കും ഭാരവാഹികൾക്കും നന്ദി അറിയിച്ചു. മധ്യമേഖലാ ജനറൽ സെക്രട്ടറി എം.ബി രാജഗോപാൽ, കൗൺസിൽ അംഗം പി.പി ധീരസിംഹൻ, ജില്ലാ ട്രഷറർ പി.ഡി രവീന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബി.ആർ മഞ്ജീഷ്, വി.വി വിനയകുമാർ എന്നിവർ പങ്കെടുത്തു. ബൂത്ത് പ്രസിഡന്റ്, പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.