പാലാ: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ ഇളവ് അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാണി.സി കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു.

വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മിന്നലിലും നിരവധി വീടുകൾക്ക് നാശം സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയാത്ത അവസ്ഥയാണ്.

ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടന്നതിനാൽ കേരളത്തിൽ ഇനിയും പെരുമാറ്റചട്ടം തുടരുന്നത് അനാവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിന് അടിയന്തിര പ്രാധാന്യം നൽകി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഇളവ് നൽകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും മാണി.സി.കാപ്പൻ. എം.എൽ.എ ആവശ്യപ്പെട്ടു.