പൊൻകുന്നം:തരിശുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം മൂലകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. വാഴൂർ ഏരിയാ സെക്രട്ടറി വി.ജി ലാൽ ഉദ്ഘാടനം ചെയ്തു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്തംഗം ടി.എൻ ഗിരീഷ് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്,ബി. രവീന്ദ്രൻ നായർ,ഗ്രാമപഞ്ചായത്തംഗങ്ങളായ സതി സുരേന്ദ്രൻ,ശ്രീലത സന്തോഷ്,ലീന കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.