അയ്മനം: വാക്‌സിൻ ക്ഷാമംമൂലം അയ്മനത്ത് വിവിധ ഭാഗങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന വാക്‌സിനേഷൻ ക്യാമ്പുകൾ മാറ്റിവെച്ചു. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിന്റെ സ്റ്റോക്ക് പൂർണ്ണമായും തീർന്നതിനാലാണ് നടപടി. ഇന്നലെ കുടമാളൂർ എൽ.പി സ്‌കൂളിൽ നടന്ന മെഗാ ക്യാമ്പിൽ നിരവധി ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ എത്തിയെങ്കിലും 250 പേർക്ക് മാത്രമാണ് വാക്‌സിൻ നൽകാൻ സാധിച്ചത്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പുകൾ നടത്തുമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പറഞ്ഞു.