കട്ടപ്പന: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജന്മദിനാഘോഷവും പുരസ്‌കാര വിതരണവും നടത്തി. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, അക്കാദമി രക്ഷാധികാരി എ.കെ. മണി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻമാരെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് ബ്രദർ ബാബു കട്ടപ്പന എഴുതിയ പുസ്തകം സീരിയൽ നടൻ ബിജു ഇരിണാവ് പ്രകാശനം ചെയ്തു. അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണൻ, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എം.എസ്. സജൻ, ബാബു രാമങ്കരി, കെ.ആർ. മധു, വീണ വൈഗ എന്നിവർ നേതൃത്വം നൽകി.