accident
കാഞ്ചിയാര്‍ പാലാക്കടയില്‍ അപകടത്തില്‍പെട്ട സ്‌കൂട്ടര്‍.

കട്ടപ്പന: സംസ്ഥാനപാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികൻ വലിയതോവാള പുള്ളോലിൽ ജോയിയെ (60) പരിക്കുകളോടെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ചിയാർ പാലാക്കടയിലായിരുന്നു അപകടം. ഇതേതുടർന്ന് സംസ്ഥാനപാതയിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.