മുണ്ടക്കയം: കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കാഞ്ഞിരപ്പള്ളി പഴയിടം മാളിയേക്കൽ തോമസ് (40) മരിച്ചു. ഇന്നലെ വൈകിട്ട് 31 ാം മൈൽ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. കുമളിയിലെ ഭാര്യവീട്ടിൽ പോയി മടങ്ങും വഴി തോമസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഭാര്യ: ക്ഷേമ. മക്കൾ : നിവിഥ്, ആദം