number

കോട്ടയം: ശാസ്ത്രി റോഡിന്റെ മുഖമുദ്രയായിരുന്നു നിരനിരയായുള്ള നമ്പർ പ്ളേറ്റ് കടകൾ. എന്നാൽ വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ ഷോറൂമിൽ നിന്ന് തന്നെ നൽകണമെന്ന ചട്ടം നിലവിൽവന്നതോടെ ഈ മേഖലയിലെ നൂറ് കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായി.

കഴിഞ്ഞ ദിവസം മുതലാണ് മോട്ടോർ വാഹന നിയമത്തിലെ പരിഷ്കാരം കേരളത്തിലും നടപ്പാക്കി തുടങ്ങിയത്. പുതിയ ചട്ട പ്രകാരം ഫോർ രജിസ്ട്രേഷൻ നമ്പർ പ്ളേറ്റോടെ വാഹനം റോഡിലിറക്കാൻ പാടില്ല. ഇറങ്ങിയാൽ ഷോറും ഉടമ പത്തു വർഷത്തെ വാഹന നികുതിക്കു തുല്യമായ തുക പിഴ നൽകണം. നേരത്തെ പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ നമ്പർ പ്ളേറ്റിനായി വാഹന ഉടമ ഓടിയെത്തുക ശാസ്ത്രി റോഡിലായിരുന്നു. ഇവിടത്തെ കടക്കാർ അരമണിക്കൂർ കൊണ്ട് നമ്പർ തയ്യാറാക്കി വാഹനത്തിൽ ഘടിപ്പിച്ച് തരും. നിരവധി ആളുകളാണ് ഇത്തരത്തിൽ നമ്പർ പ്ളേറ്റ് നിർമ്മാണം ഉപജീവന മാർഗമാക്കിയിരുന്നത്. വിലക്ക് വന്നതോടെ ഇവരിൽ പലരും വാഹനങ്ങളുടെ സ്റ്റിക്കർ ഒട്ടിക്കലും സീറ്റ് നിർമ്മാണവും സീൽ നിർമ്മാണവും അടക്കമുള്ള ജോലികളിലേയ്ക്ക് തിരിയുകയാണ്.

 എത്തുന്നത് പഴയ വണ്ടികൾ

ഇപ്പോൾ നമ്പർ പ്ളേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി എത്തുന്നത് പഴയ വണ്ടികൾ മാത്രമാണ്. നേരത്തെ ദിവസവും പത്തും പന്ത്രണ്ടും വണ്ടികൾ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ എത്തിയാലായി.

ബാബു, നമ്പർ പ്ളേറ്റ് കട ഉടമ, ശാസ്ത്രി റോഡ്