bus

കോട്ടയം: സ്വകാര്യ ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയ്ക്കൊപ്പം അകലം പാലിച്ച് പത്തു യാത്രക്കാരെ നിറുത്തിക്കൊണ്ടു പോകാൻ അനുവദിക്കണമെന്നു ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് കാല നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ വിദ്യാർത്ഥികളുടെ കൺസഷൻ യാത്ര ഒഴിവാക്കണം. വാഹന നികുതിയും ക്ഷേമനിധി വിഹിതവും ഇളവ് ചെയ്യാനുള്ള നടപടി ഉണ്ടാകണം. വർദ്ധിപ്പിച്ച നികുതിയ്ക്ക് തുല്യമായ സബ്‌സിഡി ഡീസലിന് അനുവദിക്കണം. സ്വകാര്യ ബസ് ജീവനക്കാർക്ക് പ്രായപരിധി നോക്കാതെ വാക്‌സിൻ നൽകാൻ നടപടിയുണ്ടാകണം. ഈ ആവശ്യങ്ങൾ അംഗീകരിച്ച് സ്വകാര്യ ബസ് മേഖലയെ രക്ഷിക്കണമെന്നും ജില്ലാ സെക്രട്ടറി കെ.എസ് സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.