കട്ടപ്പന: പാറക്കടവിന് സമീപം കാർ റോഡരികിൽ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് ചുരുളിൽ ഇടിച്ച് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കാർ അപകടത്തിൽപെട്ടത്. കട്ടപ്പനയിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട കാർ കോൺക്രീറ്റ് ചുരുളുകളിൽ ഇടിച്ച് ടെലിഫോൺ പോസ്റ്റിൽ തട്ടി മറിയുകയായിരുന്നു. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.