ചിറക്കടവ്: തെക്കേത്തുകവല, ചിറക്കടവ് പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ മൊബൈൽ നെറ്റ് വർക്കും ലാൻഡ് ഫോണുകളും തകരാറിൽ. മൊബൈൽ സിഗ്‌നൽ ലഭിക്കാത്തതിനാൽ ഫോൺവിളികൾ ഇടയ്ക്ക് നിലയ്ക്കും. പ്രദേശത്ത് ലാൻഡ് ഫോൺ കണക്ഷനുകളും ലഭിക്കുന്നില്ല. പുനലൂർ-പൊൻകുന്നം ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാൽ പലയിടത്തും കേബിളുകൾ മുറിയുന്നതാണ് കാരണം.