obit-sunny-55

കട്ടപ്പന: വാഹനാപകടത്തിൽ പരിക്കേറ്റ സഹോദരനെ കാണാൻ ആശുപത്രിയിലെത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പനയിലെ മലഞ്ചരക്ക് വ്യാപാരി വാഴവര കടപ്ലാക്കൽ സണ്ണി(55) യാണ് മരിച്ചത്. സണ്ണിയുടെ സഹോദരൻ ബിനോയിയാണ് അപകടത്തിൽ പെട്ടത്. കട്ടപ്പനയിലേക്ക് വരികയായിരുന്ന ബിനോയിയും ഭാര്യയും സഞ്ചരിച്ച ബൈക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാണക്കാലിപ്പടിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് ഒന്നരയോടെ ഇവരെ കാണാൻ ആശുപത്രിയിലെത്തിയ സണ്ണി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ മരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് വാഴവര സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ എൽസമ്മ മേരികുളം പുതുവേലിൽ കുടുംബാംഗം. മക്കൾ: അലീന, അനിറ്റ. മരുമകൻ: അലൻ തോപ്പിൽ (കട്ടപ്പന).