കട്ടപ്പന: തമിഴ്‌നാട്ടിൽ നിന്നു തോട്ടം തൊഴിലാളികളുമായി എത്തിയ ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് അഞ്ച്പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.30 ഓടെ കുമളി ഒട്ടകത്തലമേട്ടിലാണ് അപകടം. ഗൂഡല്ലൂർ സ്വദേശികളാണ് ഇൻവേഡർ ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സ്പ്രിംഗ്‌വാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട ജീപ്പിന് രേഖകളില്ലെന്നാണ് വിവരം. കൊവിഡ് വ്യാപനത്തിനിടെ തമിഴ്‌നാട്ടിൽ നിന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പോലുമില്ലാതെ തൊഴിലാളികളെ ജില്ലയിലെ തോട്ടങ്ങളിലേക്ക് എത്തിക്കുകയാണ്. അതേസമയം വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകിയത് ദുരൂഹമാണ്.