അടിമാലി :പാലക്കാട് നിന്ന് നാളികേരവുമായി നെടുങ്കണ്ടത്തിന് പോകുകയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർക്ക് സാരമായ പരുക്ക്. മണ്ണാർകാട് ചൂരിയോട് ചുണ്ട വെറ്റയിൽ മുഹമ്മദാലി (38) ക്കാണ് പരുക്കേറ്റത്. പണിക്കൻകുടിക്ക് സമീപം മുള്ളിരിക്കുടി മുനിയറ ജംക് ഷനിൽ ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് വെള്ളത്തൂവൽ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 7.30 ടെ ആണ് അപകടം. റോഡിന്റെ ഫില്ലിങ് സൈഡിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്കു മറിഞ്ഞ വാഹനം മരത്തിൽ തങ്ങി നിന്നതാണ് ദുരന്തം ഒഴിവാകാൻ കാരണമായത്. അപകടത്തിൽപെട്ട വാഹനത്തിനടിയിൽപെട്ട മുഹമ്മദാലിയെ നാട്ടുകാരും പൊലീസും ചേർന്ന് ഒരു മണിക്കൂർ നേരത്തെ ശ്രമകരമായ രക്ഷാ പ്രവർത്തനത്തിന് ശേഷം ആണ് പുറത്തെടുക്കാൻ കഴിഞ്ഞത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു