പാലാ : എം.ആർ.എം.പി.സി.എസിന്റെ കീഴിലുള്ള കൂടല്ലൂർ ക്രംമ്പ് റബർ ഫാക്ടറി ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. രാവിലെ 9ന് സഹകരണസംഘം ജോ. രജിസ്ട്രാർ എൻ. പ്രദീപ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ജോർജ്ജ് സി.കാപ്പൻ, എം.എം തോമസ്, വി.ജി വിജയകുമാർ, അസി.രജി.ഡാർലിംങ് ജോസഫ് ചെറിയാൻ, അഡ്മിനിട്രേറ്റർ ജോയിസ് ജോർജ്ജ്, മാനേജിംഗ് ഡയറക്ടർ ഷാജി കെ.ജി., ഫാക്ടറി മാനേജർ ഷാൻലി വി.കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.