കോട്ടയം: പരസ്പരം വായനക്കൂട്ടം മാസികയുടെ 50-ാമത് ഓൺലൈൻ സാഹിത്യ സമ്മേളനം 25ന് വൈകിട്ട് മൂന്നു മുതൽ ആറു വരെ നടക്കും. ഡോ.ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും. അനിൽ കോനാട്ടിന്റെ നേഴ്സ് എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയും കഥയരങ്ങും നടക്കും.