bee

കട്ടപ്പന: നഗരത്തിലെ ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടം വ്യാപാരികൾക്കും കാൽനടയാത്രികർക്കും ഭീഷണിയാകുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പത്തോളം സ്ഥലങ്ങളിലായി തേനീച്ചക്കൂട്ടങ്ങൾ കൂടുകൂട്ടിയിരിക്കുന്നത്. കഴിഞ്ഞവർഷവും സമാനമായി തേനീച്ചകൾ കൂടുകൂട്ടിയിരുന്നു. ശക്തമായി കാറ്റ് വീശുന്നതിനാൽ കൂട് ഇളകി തേനീച്ചകൾ കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറുകയാണ്. കഴിഞ്ഞദിവസം ജോലിക്കെത്തിയ കെട്ടിട നിർമാണ തൊഴിലാളികൾക്കും കടകളിലെത്തിയ ആളുകൾക്കും തേനീച്ചകളുടെ കുത്തേറ്റിരുന്നു. ഇവറ്റകളെ തുരത്താൻ നടത്തിയ ശ്രമങ്ങളും വിഫലമായി. വ്യാപാര സ്ഥാപനങ്ങളിൽ തേനീച്ചകൾ ദിവസവും കയറുന്നതിനാൽ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. തേനീച്ചക്കടിന് അടിവശത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ തേനീച്ചക്കൂട്ടിലെ അവശിഷ്ടങ്ങൾ വീണ് പെയിന്റ് പോകുന്നതായും പരാതിയുണ്ട്.