waste

കട്ടപ്പന: നഗരസഭാപരിധിയിൽ മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വിഭാഗം. വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയവർക്കെതിരെ പിഴ ഈടാക്കുകയും മാലിന്യം തിരികെ ഏൽപ്പിക്കുകയും ചെയ്തു. വെള്ളയാംകുടി കവളക്കാട്ട്പടിയിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ മാലിന്യം നീക്കുന്നതിനിടെ ചാക്കുകളിൽ നിന്ന് വിലാസങ്ങൾ ലഭിച്ചു. തുടർന്ന് ഇവരുടെ വീടുകളിൽ നേരിട്ടെത്തി മാലിന്യം തിരിച്ചേൽപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ അറിയിച്ചു.