എരുമേലി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിർദ്ദേശാനുസരണം എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം, പേട്ട കൊച്ചമ്പലം എന്നിവടങ്ങളിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള പ്രായപരിധിയും നിയന്ത്രണങ്ങൾക്ക് ബാധകമാണ്. രാവിലെ 6ന് നട തുറന്ന് ഉച്ചയ്ക്ക് 11ന് അടയ്ക്കും. വൈകിട്ട് 5ന് നട തുറന്ന് 7ന് നട അടയ്ക്കുമെന്ന് അഡ്മിനിസ്ട്രേറ്രീവ് ഓഫീസർ എസ്.ആർ രാജീവ് അറിയിച്ചു. നട തുറന്നിരിക്കുന്ന സമയങ്ങളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ വഴിപാടുകൾ നടത്താം.