മുണ്ടക്കയം: മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിലംപൊത്താറായ അവസ്ഥയിൽ. ഏകദേശം 65 വർഷം മുൻപാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ആറ് പതിറ്രാണ്ടിനിടയിൽ മൂന്നോ, നലോ തവണ മാത്രമാണ് അറ്റകുറ്റപണികൾ നടത്തിരിക്കുന്നത്. വാഹനങ്ങൾ പലപ്പോഴായി ഇടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകൾ ഇളകിമാറിയ നിലയിലാണ് .തൂണുകൾ ചെരിഞ്ഞതിനെ തുടർന്ന് കയർകൊണ്ട് കെട്ടിയാണ് നിർത്തിരിക്കുന്നത്. മേൽകൂരയിലെ ഷീറ്റുകളുടെ ആണികൾ ദ്രവിച്ച അവസ്ഥയിലുമാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിൽക്കുന്നത്. മഴയും കാറ്റും ഉള്ള സമയത്ത് അപകട ഭീഷണി മുന്നിൽ കണ്ട് യാത്രക്കാർ സമീപത്തെ കട തിണ്ണകളെയാണ് ആശ്രയിക്കുന്നത് .അടിയന്തിരമായി കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.