ചങ്ങനാശേരി :എസ്.എൻ.ഡി.പി യോഗം 4748ാം നാലുന്നാക്കൽ ശാഖയിൽ അഷ്ടബന്ധ നവീകരണ കലശവും ഉത്സവവും ഇന്ന് മുതൽ 27 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഇന്ന് വൈകുന്നേരം 4ന് യജ്ഞശാലയിൽ ഭദ്രദീപ പ്രകാശനം, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ ചേർന്ന് നിർവഹിക്കും. 4.30ന് വിശേഷാൽപൂജ, ആചാര്യവരണം, ഗണപതിപൂജ, പുണ്യാഹം, പ്രാസാദ ശുദ്ധിക്രിയകൾ, വാസ്തു ഹോമം, വാസ്തുബലി, അസ്ത്ര കലശപൂജ. 23ന് പുലർച്ചെ ഗുരുപൂജ, ഗണപതിഹോമം, 7.30ന് ഗുരുദേവ കൃതികളുടെ പാരായണം, 1ന് മഹാപ്രസാദമൂട്ട്, മഹാസുദർശനഹോമം, കലശ അധിവാസ ഹോമം, പ്രായശ്ചിതഹോമം. 24ന് പുലർച്ചെ ഗുരുപൂജ, 7.30ന് ഗുരുദേവ കൃതികളുടെ പാരായണം, അനുഞ്ജാ കലശാഭിഷേകം. ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്.
25ന് പുലർച്ചെ ഗുരുപൂജ, 2.30ന് ഗണപതിഹോമം, 3.52നും 4.28നും മദ്ധ്യേ ക്ഷേത്രാചാര്യൻ സ്വാമി ധർമ്മ ചൈതന്യയുടെയും ക്ഷേത്രം തന്ത്രി ഷാജി ശാന്തി, ജിനിൽ ശാന്തി, മേൽശാന്തി ഹരിഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മം, അഷ്ടബന്ധക്രിയകൾ. തുടർന്ന് രാവിലെ 7ന് കൊടിയേറ്റ്, 9ന് ഉച്ചപൂജ, പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നടതുറപ്പ്, 6.45ന് ദീപാരാധന, 7ന് അത്താഴപൂജ, 7.30ന് നട അടയ്ക്കൽ. 26ന് വെളുപ്പിനെ നടതുറപ്പ്, 4ന് നിർമ്മാല്യദർശനം, 8ന് ഗുരുദേവകൃതികളുടെ പാരായണം, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നടതുറപ്പ്, 6.45ന് ദീപാരാധന, 7ന് അത്താഴപൂജ, 7.30ന് നട അടയ്ക്കൽ. 27ന് വെളുപ്പിനെ നടതുറപ്പ്, 8ന് ഗുരുദേവ കൃതികളുടെ പാരായണം, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നടതുറപ്പ്, 6.45ന് ദീപാരാധന, 7ന് താലപ്പൊലി ഘോഷയാത്ര, 8.30ന് കൊടിയിറക്ക്, മംഗളാരതി, പ്രസാദവിതരണം.