covid

കോട്ടയം : ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചങ്ങനാശേരി, കോടിമത ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പന ശാലകൾ അടച്ചു. ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, മൂന്നുപേർക്ക് ലക്ഷണങ്ങൾ കാണുകയും ചെയ്‌‌തതോടെയാണ് ചങ്ങനാശേരിയിലെ ബിവറേജസ് ചില്ലറ വില്പനശാല അടച്ചത്. കോടിമതയിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. കോടിമതയിലെ ആറു ജീവനക്കാരോടും ചങ്ങനാശേരിയിലെ 12 പേരോടും ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. ഒരു ദിവസം 30 ലക്ഷം രൂപയുടെ വില്പനയാണ് ചങ്ങനാശേരിയിൽ നടക്കുന്നത്. പ്രതിദിനം അയ്യായിരം മുതൽ ആറായിരം ഉപഭോക്താക്കൾ വരെയാണ് ഇവിടെ എത്തുന്നത്.