പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ ജാഗ്രതാസമിതി രൂപീകരിച്ചു.വാർഡ് മെമ്പർ അഡ്വ.സുമേഷ് ആൻഡ്രൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ പങ്കെടുത്തു.യുവജന സംഘടനകൾ, കുടുംബശീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ആരോഗ്യ വകുപ്പ് പ്രവർത്തകർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ജാഗ്രതാസമിതി.കൊവിഡിന്റെ പശ്ചാത്തലത്തിൽ വാർഡിലെ തൊഴിലുറപ്പ് പദ്ധതികൾ താത്കാലികമായി നിർത്തിവെയ്ക്കാൻ യോഗം തീരുമാനിച്ചു. വാർഡിൽ കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി ഒരു ഓട്ടോയുടെ സേവനം ലഭ്യമാക്കുന്നതിനും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ വീടുകളിൽ ആഹാരസാധനങ്ങൾ എത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.