കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ യോഗ തീരുമാനപ്രകാരമാണ് സർവ്വകക്ഷി യോഗം ചേർന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ, ആന്റിജൻ പരിശോധന തുടങ്ങിയ കാര്യങ്ങൾ യോഗം അവലോകനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, പള്ളിക്കത്തോട് പൊലീസ് സബ് ഇൻസ്‌പെക്ടർ വൈശാഖ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള ബോധവത്ക്കരണ പരിപാടികൾ നടത്തും. ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ആർ.ടി.പി.സി.ആർ പരിശോധന ആരംഭിക്കുന്നതിനും ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി അദ്ധ്യക്ഷത വഹിച്ചു.