കൊടുങ്ങൂർ: വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒറ്റദിവസം 432 പേർക്ക് കൊവിഡ് വാക്‌സിനേഷൻ ലഭ്യമാക്കി. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ തുടർച്ചയായി ജോലി ചെയ്താണ് വാഴൂർ കുടുംബാരോഗ്യ കേന്ദ്രം ഈ നേട്ടം കൈവരിച്ചത്.രണ്ടാഴ്ച മുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെഗാ ക്യാമ്പിൽ 668 പേർക്ക് വാക്‌സിനേഷൻ ലഭിച്ചിരുന്നു . ആരോഗ്യകേന്ദ്രത്തിൽ 26 ദിവസം വാക്‌സിനേഷൻ നടന്നിരുന്നു. വാക്‌സിൻ ലഭിക്കാത്തതിനാൽ ക്യാമ്പ് മുടങ്ങിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്കുമാർ, ശോശാമ്മ പി.ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ന് പുളിക്കൽകവല സെൻ പീറ്റേഴ്‌സ് സ്‌കൂളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 300 പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി അറിയിച്ചു