കട്ടപ്പന: നഗരസഭാപരിധിയിൽ കൊവിഡ് ബാധിതർ വർദ്ധിച്ചതോടെ ആരോഗ്യ വിഭാഗം ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. നഗരത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. കടകളിലും പൊതുഇടങ്ങളിലും നിയന്ത്രണങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകി. ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂവെന്ന് ട്യൂഷൻ സെന്ററുകൾ, പരീക്ഷ പരിശീലനകേന്ദ്രങ്ങൾ, കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡിമേരി, വിനേഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.