പാലാ. രണ്ടോ അതിൽ കൂടുതലോ ജീവനക്കാർ കൊവിഡ് പോസിറ്റീവ് ആകുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നതിനും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനും ജാഗ്രതാ സമിതി തീരുമാനിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭതല ജാഗ്രതാസമിതി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.വിവാഹം മറ്റ് പൊതുപരിപാടികൾ എന്നിവ ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്യണം.
ഓട്ടോറിക്ഷകളിൽ യാത്രക്കാരേയും ഡ്രൈവറെയും തിരിക്കുന്ന പാർട്ടീഷൻ വേണം. റവന്യൂ,പൊലീസ്,ആരോഗ്യവിഭാഗം ജീവനക്കാർ,ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആർ.എം.ഒ ഡോ.സോളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.