വൈക്കം : വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. കരിനാഗയക്ഷിയുടെ ഭസ്മക്കളം വരച്ച് സർപ്പംപാട്ട് നടത്തി. ദീപാരാധനയുടെ മുഹൂർത്തത്തിൽ കൊടിമരം സ്ഥാപിച്ച് ഉത്സവം തുടങ്ങി. വെളിച്ചപ്പാട് വാളിന് കൊത്തി അടയാളപ്പെടുത്തുന്ന അടയ്ക്കാമരം ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് നിലംതൊടാതെ മുറിച്ചെടുത്ത് ആഘോഷപൂർവ്വം ക്ഷേത്രനടയിൽ സ്ഥാപിച്ചാണ് ഉത്സവം തുടങ്ങുന്നത്.വടക്കേനട തന്ത്റിമഠം ബിനോയി വഴിപാടായി സമർപ്പിച്ച കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്.

ക്ഷേത്രം മേൽശാന്തി മനീഷ് ചടങ്ങുകൾക്ക് കാർമീകത്വം വഹിച്ചു. കൊടിമരം മുറിക്കലിന് വെളിച്ചപ്പാട് എൻ.ആർ രാജേഷ് നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് കെ.എസ് ചന്ദ്രൻ മൂശാറയിൽ,വൈസ് പ്രസിഡന്റ് സുധാകരൻ കാലാക്കൽ, സെക്രട്ടറി മോഹനൻ പുതുശ്ശേരി, കെ.കെ വിജയപ്പൻ തിരുവോണം, ടി.രാജേഷ്, കെ.വി പവിത്രൻ, ഗോപകുമാർ, വിനോദ്, മുരളീധരൻ, ബിജു, രമേശൻ, സുരേന്ദ്രൻ,എം.കെ.ശരത്കുമാർ എന്നിവർ നേതൃത്വം നൽകി.