വൈക്കം : പരിസ്ഥിതിസംരക്ഷണ ദൗത്യസേന ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര സംഘടിപ്പിച്ചു. വൈക്കത്ത് മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോട്ടയത്ത് മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ദൗത്യ സേന സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.രതീഷ്‌കുമാർ അതിരമ്പുഴ സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷാജി മുഹമ്മദ്, ജനറൽ സെക്രട്ടറി മന്മഥൻ.കെ .വയലാർ, വിഷ്ണു ഏ​റ്റുമാനൂർ, ജയശ്രീ,നവ്യ മോഹൻ,വിനോദ് തൃപ്പൂണിത്തുറ എന്നിവർ പങ്കെടുത്തു.